Commons:സ്വാഗതം

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Welcome and the translation is 78% complete. Changes to the translation template, respectively the source language can be submitted through Commons:Welcome and have to be approved by a translation administrator.
Outdated translations are marked like this.

എന്താണ് വിക്കിമീഡിയ കോമൺസ്?

വൈജ്ഞാനികമായ ഉള്ളടക്കം (ചിത്രങ്ങൾ, ശബ്ദങ്ങൾ, ചലച്ചിത്രങ്ങൾ) ഏവർക്കും അവരവരുടെ ഭാഷയിൽ പൊതുസഞ്ചയത്തിലും സ്വതന്ത്ര ഉപയോഗാനുമതിയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയാ പ്രമാണ ശേഖരം ആണ് വിക്കിമീഡിയ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ പദ്ധതികൾക്കുള്ള പൊതുശേഖരമായും ഇത് പ്രവർത്തിക്കുന്നു, പക്ഷേ ഇവിടെ പ്രസിദ്ധീകരിക്കുന്ന പ്രമാണങ്ങൾ ഉപയോഗിക്കാൻ താങ്കൾ ഈ പദ്ധതികളിൽ ഏതെനെയെങ്കിലും പ്രതിനിധീകരിക്കണമെന്നില്ല. ഈ റെപ്പോസിറ്ററി പരിപാലിക്കുന്നത് സന്നദ്ധപ്രവർത്തകരാണ്, അല്ലാതെ ഉദ്യോഗസ്ഥരല്ല. കോമൺസ് പദ്ധതിയുടെ പരിധി പദ്ധതിയുടെ പരിധി താളുകളിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്.

ആർക്കും തിരുത്താനാവുന്ന, വിക്കിപീഡിയ ഉപയോഗിക്കുന്ന, അതേ വിക്കി-സാങ്കേതികവിദ്യ തന്നെയാണ് വിക്കിമീഡിയ കോമൺസും ഉപയോഗിക്കുന്നത്. എന്നാൽ മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, വിക്കിമീഡിയ കോമൺസിൽ ചേർക്കുന്ന പ്രമാണങ്ങൾ, മറ്റെല്ലാ വിക്കിമീഡിയ പദ്ധതികളിലും, വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യാതെ തന്നെ താളുകളിൽ ചേർക്കാൻ കഴിയുന്നതാണ്.

2004 സെപ്റ്റം 7-നു പ്രവർത്തനമാരംഭിച്ച വിക്കിമീഡിയ കോമൺസ് 2006 നവംബർ 30-നു 10,00,000 എന്ന നാഴികക്കല്ല് തികച്ചു. ഇന്നിപ്പോൾ ഇവിടെ 10,45,95,844 പ്രമാണങ്ങളും $2 പ്രമാണശേഖരങ്ങളും നിലവിലുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ പശ്ചാത്തല വിവരങ്ങൾ പൊതുനിരാകരണം താളിലും, വിക്കിമീഡിയ കോമൺസിനെക്കുറിച്ചുള്ള വിക്കിപീഡിയ താളിലും, ഇതിനെക്കുറിച്ചുള്ള മെറ്റ-വിക്കി താളിലും കാണാവുന്നതാണ്.

പരമ്പരാഗത മീഡിയ ശേഖരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിക്കിമീഡിയ കോമൺസ് സ്വതന്ത്രമാണ്. സ്രഷ്ടാവ് നൽകുന്ന നിബന്ധനകൾ പാലിക്കുന്നിടത്തോളം, ഏതൊരു പ്രമാണവും, പകർത്താനും, ഉപയോഗിക്കാനും, മാറ്റം വരുത്താനും ഏതൊരാൾക്കും അനുവാദമുണ്ടായിരിക്കുന്നതാണ്; നിബന്ധനകൾ മിക്കവാറും സ്രോതസ്സിനും സ്രഷ്ടാവിനും കടപ്പാട് നൽകുക, പകർപ്പുകൾ/മെച്ചപ്പെടുത്തിയവ സമാന സ്വാതന്ത്ര്യത്തോടെ വിതരണം ചെയ്യുക എന്നിവയായിരിക്കും. ഓരോ പ്രമാണത്തിന്റെയും ഉപയോഗാനുമതി വിവരങ്ങൾ അവയുടെ വിവരണം താളിൽ കാണാവുന്നതാണ്. വിക്കിമീഡിയ കോമൺസ് ഡേറ്റാബേസും എഴുത്തുകളും അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക് അനുവാദപത്രം പ്രകാരമാണ്. പുനരുപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിക്കിമീഡിയയുടെ വെളിയിൽ ഉള്ളടക്കത്തിന്റെ പുനരുപയോഗം, ആദ്യചുവടുകൾ/പുനരുപയോഗം എന്നീ താളുകളിൽ കാണാവുന്നതാണ്.

പങ്ക് ചേരുക

താങ്കൾക്ക് വൈദഗ്ദ്ധ്യമുള്ള എന്തും ചെയ്ത് താങ്കൾക്ക് വിക്കിമീഡിയ കോമൺസ് മെച്ചപ്പെടുത്താം:

താങ്കളുടെ സൃഷ്ടികൾ സംഭാവന ചെയ്യുക

താങ്കളൊരു നല്ല ഛായാഗ്രാഹക(ൻ) ആണെങ്കിൽ, താങ്കളെടുത്തിട്ടുള്ള വിലയേറിയ ചിത്രങ്ങൾ സംഭാവന ചെയ്യാൻ മടിയ്ക്കേണ്ടതില്ല. താങ്കൾ നല്ലൊരു ഡിസൈനർ ആണെങ്കിൽ കോമൺസിൽ അടിയന്തരമായി വേണ്ട ഡയഗ്രമുകളും, ആനിമേഷനുകളുമേതൊക്കെയാണെന്ന് നോക്കുക. താങ്കൾ നല്ലൊരു സംഗീതജ്ഞയോ/നോ അല്ലെങ്കിൽ ചലച്ചിത്ര/തീയേറ്റർ കലാകാരിയോ/കലാകാരനോ ആണെങ്കിൽ ഉപയോഗ സ്വാതന്ത്ര്യമുള്ള താങ്കളുടെ ശേഖരവും താങ്കളുടെ കലാചാതുരിയും ഇവിടെ പ്രസിദ്ധീകരിക്കാൻ മടിക്കരുത്.

താങ്കളുടെ കഴിവുകൾ സംഭാവന ചെയ്യുക

താങ്കൾ ചിത്രങ്ങൾ എടുത്ത് അപ്‌ലോഡ് ചെയ്യുക തന്നെ വേണമെന്നില്ല. മറ്റ് സുപ്രധാനമായ പ്രവൃത്തികളും ചെയ്യാനുണ്ട്:

താങ്കളുടെ സമയം സംഭാവന ചെയ്യുക

ഇവിടെ സംഭാവനകൾ ചെയ്യാൻ താങ്കൾ ഒരു കലാകാരൻ/കലാകാരി ആയിരിക്കണമെന്നോ സഹായകകുറിപ്പുകൾ എഴുതുന്നതിൽ വൈദഗ്ദ്ധ്യമുള്ളയാളായിരിക്കണമെന്നോ ഇല്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ, താങ്കളുടെ ഒരു കൈ സഹായം ഉപകാരപ്പെടും. ഉദാഹരണമായി ഏതാനം പ്രവൃത്തികൾ നൽകുന്നു.

Tour

പേരുചേർക്കുക

വിക്കിമീഡിയ കോമൺസിൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാനായി താങ്കൾ ലോഗിൻ ചെയ്തിരിക്കണം. വലത് മുകൾ മൂലയിലെ അംഗത്വമെടുക്കുക / പ്രവേശിക്കുക എന്ന കണ്ണി ഉപയോഗിച്ച്, താങ്കൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ പ്രമാണങ്ങളിലും വരേണ്ടുന്ന ഉപയോക്തൃനാമം താങ്കൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ താളുകൾ തിരുത്താനായി താങ്കൾ പ്രവേശിച്ചിരിക്കേണ്ടതില്ല (അതിനും ലോഗിൻ ചെയ്യാൻ താത്പര്യപ്പെടുന്നു). താങ്കൾ ഏകീകൃത ലോഗിൻ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ താങ്കൾ കോമൺസിലും പേരുചേർത്തിട്ടുണ്ട്.

ആദ്യചുവടുകൾക്കുള്ള സഹായം

നമ്മളുടെ ആദ്യചുവടുകൾ സഹായവും, പതിവ് ചോദ്യങ്ങളുടെ ശേഖരവും പേര് ചേർക്കലിനു ശേഷം താങ്കളെ ഏറെ സഹായിക്കാൻ പ്രാപ്തമാണ്. അവിടം എപ്രകാരം ഉപയോക്തൃസമ്പർക്കമുഖം മാറ്റാമെന്നും (ഉദാഹരണത്തിന് ഭാഷ), എപ്രകാരം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാമെന്നും നമ്മുടെ ഉപയോഗ അനുമതിയുടെ അടിസ്ഥാനപാഠങ്ങളും പങ്ക് വെയ്ക്കുന്നുണ്ട്. ഇവിടെ സേവങ്ങൾ ചെയ്യാൻ താങ്കൾക്ക് സാങ്കേതികമായി വൈദൈഗ്ദ്ധ്യമേറിയ വ്യക്തിയായിരിക്കണമെന്നൊന്നുമില്ല. സംഭാവനകൾ ചെയ്യുന്നതിൽ ധൈര്യശാലിയായിരിക്കുക മറ്റുള്ളവരുടെ പ്രവൃത്തികളെ ശുഭപ്രതീക്ഷയോടെ കാണുക. ഇതൊരു വിക്കി ആണ് - വളരെ എളുപ്പമാണ്.

കൂടുതൽ വിവരങ്ങൾ സമൂഹകവാടത്തിൽ ലഭ്യമാണ്. ചോദ്യങ്ങളുടെങ്കിൽ അവ പഞ്ചായത്തിലോ, #wikimedia-commons webchat എന്ന ഐ.ആർ.സി. ചാനലിലോ ചോദിക്കാവുന്നതാണ്.

വിക്കിമീഡിയ കോമൺസിലെ പ്രമാണങ്ങൾ വർഗ്ഗങ്ങളും ചിത്രശാലകളുമായി ക്രമീകരിച്ചിരിക്കുന്നു. അവയുടെ ഒരു വിഹഗവീക്ഷണം പ്രധാന താളിൽ കാണാവുന്നതാണ്.

Put Babel boxes on your user page so others know what languages you can speak and indicate your graphic abilities. All your uploads are stored in your personal gallery. Please sign your name on Talk pages by typing ~~~~. If you're copying files from another project, be sure to use the FileImporter.

കൂടുതൽ സേവനങ്ങളും സോഫ്റ്റ്‌വേറുകളും

താങ്കൾക്ക് വളരെയധികമെണ്ണം ചിത്രങ്ങൾ ഒറ്റയടിക്ക് അപ്‌ലോഡ് ചെയ്യണമെന്നുണ്ടെങ്കിൽ, കോമണിസ്റ്റ് എന്ന പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. ഞങ്ങളുടെ ഉള്ളടക്കം കാണുവാനോ തിരുത്തുവാനോ താങ്കൾക്ക് ഏതെങ്കിലും ഉപകരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ സോഫ്റ്റ്‌വേർ താൾ കാണുക.

താങ്കൾക്കിവിടം ആസ്വദിക്കാനും അങ്ങനെ സന്തോഷകരമായ ഒരനുഭവമായിത്തീരാനും കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

Wikipedia വിക്കിപീഡിയ
സർവ്വവിജ്ഞാനകോശം
Wikisource വിക്കിഗ്രന്ഥശാല
എഴുത്തുകളും ഗ്രന്ഥങ്ങളും
Wiktionary വിക്കിനിഘണ്ടു
നിഘണ്ടുവും പദകോശവും
Wikibooks വിക്കിപാഠശാല
പഠനസഹായികളും വഴികാട്ടികളും
Wikiquote വിക്കിചൊല്ലുകൾ
ഉദ്ധരണികൾ
Wikispecies വിക്കിസ്പീഷീസ്
സ്പീഷീസ് വിവരശേഖരം
Wikiversity വിക്കിസർവ്വകലാശാല
വിദ്യാഭ്യാസ ഉപകരണങ്ങൾ
Wikivoyage വിക്കിയാത്ര
യാത്രാസഹായി
Wikinews വിക്കിവാർത്തകൾ
സ്വതന്ത്രപത്രപ്രവർത്തനം
Wikidata വിക്കിഡേറ്റ
വിവരശേഖരം
Meta-Wiki മെറ്റാ-വിക്കി
ഏകോപനം
MediaWiki മീഡിയവിക്കി
വിക്കി സോഫ്റ്റ്‌വേർ വികസനം